Connect with us

Business

ആദ്യ ഫോൾഡബിൾ ഫോണുമായി ഇൻഫിനിക്‌സ്‌; 26 മുതൽ വിൽപ്പന

6.9 ഇഞ്ച് LTPO AMOLED ഇന്നർ സ്‌ക്രീനും 3.64 ഇഞ്ച് AMOLED കവർ ഡിസ്‌പ്ലേയുമാണ് ഹാൻഡ്‌സെറ്റിൻ്റെ സവിശേഷത.

Published

|

Last Updated

ചൈനീസ്‌ കമ്പനിയായ ഇൻഫിനിക്‌സ്‌ (Infinix) അവരുടെ ആദ്യത്തെ ക്ലാംഷെൽ ശൈലിയിലുള്ള ഫോൾഡബിൾ ഫോൺ ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് ( Infinix Zero Flip) ഇന്ത്യയിൽ അവതരിപ്പിച്ചു. 6.9 ഇഞ്ച് LTPO AMOLED ഇന്നർ സ്‌ക്രീനും 3.64 ഇഞ്ച് AMOLED കവർ ഡിസ്‌പ്ലേയുമാണ് ഹാൻഡ്‌സെറ്റിൻ്റെ സവിശേഷത.

16 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8020 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്‌. രണ്ട് 50 മെഗാപിക്സൽ പിൻ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ്‌ 14-ൽ ആണ്‌ പ്രവർത്തനം. രണ്ട് ആൻഡ്രോയിഡ്‌ അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

49,999 രൂപയാണ്‌ ഇൻഫിനിക്‌സ് സീറോ ഫ്‌ളിപ്പിൻ്റെ ഇന്ത്യയിലെ വില. 8GB + 512GB റാം കോൺഫിഗറേഷനാണ്‌ ഈ വിലക്ക്‌ കമ്പനി നൽകുന്നത്‌. ബ്ലോസം ഗ്ലോ, റോക്ക് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

ഒക്ടോബർ 24 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ്‌ ഇന്ത്യയിലെ വിൽപ്പന. എസ്‌ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച്‌ വാങ്ങുന്നവർക്ക്‌ 5,000 രൂപ കിഴിവുണ്ട്‌.