Techno
ഇന്‍ഫിനിക്‌സ് സീറോ 30 5ജി;ആദ്യ വില്‍പ്പന സെപ്തംബര്‍ 8ന്
ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായി ആക്‌സിസ് ബേങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് 2,000 രൂപ കിഴിവ് ലഭിക്കും.
ന്യൂഡല്‍ഹി| കഴിഞ്ഞ ദിവസമാണ് ഇന്‍ഫിനിക്‌സ് സീറോ 30 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ ഫോണിന്റെ വില്‍പ്പന സെപ്തംബര്‍ 8ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന നടക്കുന്നത്. മീഡിയടെക് ചിപ്പ്‌സെറ്റ്, 108 എംപി പ്രൈമറി കാമറ, 12 ജിബി വരെ റാം, 144എച്ച്ഇസെഡ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലെ, 5,000എംഎഎച്ച് ബാറ്ററി, 50 എംപി സെല്‍ഫി കാമറ എന്നിവയാണ് ഇന്‍ഫിനിക്‌സ് സീറോ 30 5ജി സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.
ഇന്‍ഫിനിക്‌സ് സീറോ 30 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 24,999 രൂപ വിലയുണ്ട്. ഗോള്‍ഡന്‍ അവര്‍, റോം ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായി ആക്‌സിസ് ബേങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് 2,000 രൂപ കിഴിവ് ലഭിക്കും. ഇതോടെ 8ജിബി റാം വേരിയന്റ് 21,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫോണിന്റെ 12 ജിബി റാമുള്ള വേരിയന്റ് 22,999 രൂപയ്ക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫറുകളും ഫോണ്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.