Connect with us

National

ഇന്‍ഫിനിക്‌സ് സീറോ 5ജി ഇന്ത്യന്‍ വിപണിയിലെത്തി

ഫെബ്രുവരി 18 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്‍ഫിനിക്‌സിന്റെ ഇന്ത്യയിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇന്‍ഫിനിക്‌സ് സീറോ 5ജിയാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ ആഴ്ചയാണ് ആഗോള വിപണിയില്‍ ലോഞ്ച് ചെയ്തത്. ഇന്‍ഫിനിക്‌സ് സീറോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഒരു റാമും സ്റ്റോറേജുമുള്ള വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഡിവൈസിലുള്ളത്. ഇന്‍ഫിനിക്‌സ് സീറോ 5ജിയില്‍ 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയാണുള്ളത്.

6എന്‍എം ഫാബ്രിക്കേഷന്‍ പ്രക്രിയയില്‍ നിര്‍മ്മിച്ച ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 900 പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത്. 2.4ജിഎച്ച്ഇസെഡില്‍ ക്ലോക്ക് ചെയ്യുന്ന രണ്ട് കോര്‍ടെക്‌സ്-എ78 പെര്‍ഫോമന്‍സ് കോറുകളും 2ജിഎച്ച്ഇസെഡില്‍ ക്ലോക്ക് ചെയ്ത ആറ് കോര്‍ടെക്‌സ്-എ55 എഫിഷ്യന്‍സി കോറുകളും ഈ പ്രോസസറിലുണ്ട്. ഈ ഡിവൈസില്‍ 8 ജിബി എല്‍പിഡിഡിആര്‍5 റാമും 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമാണുള്ളത്. ഇന്‍ഫിനിക്‌സ് മെംഫ്യൂഷന്‍ എന്ന് വിളിക്കുന്ന വെര്‍ച്വല്‍ റാം സ്റ്റോറേജ് എക്‌സ്പാന്‍ഷന്‍ സംവിധാനവും ഈ ഡിവൈസിലുണ്ട്. രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാകുക. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഈ 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍ഫിനിക്‌സ് നല്‍കിയിട്ടുള്ളത്.

ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 19,999 രൂപയാണ്. കോസ്മിക് ബ്ലാക്ക്, സ്‌കൈലൈറ്റ് ഓറഞ്ച് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ഫെബ്രുവരി 18 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. ഇന്‍ഫിനിക്‌സ് സീറോ 5ജി വാങ്ങുന്നവര്‍ സിറ്റി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് 10 ശതമാനം കിഴിവ് (750 രൂപ വരെ) ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 5 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. ഫോണ്‍ വാങ്ങാന്‍ പ്രതിമാസം 1,667 രൂപ അടവ് വരുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ അത് അറിയാനായുള്ള നോട്ടിഫൈ മീ എന്ന ഓപ്ഷനും ഇപ്പോള്‍ ലഭ്യമാണ്.

 

Latest