Connect with us

Ongoing News

ഇന്‍ഫിനിക്‌സ് സീറോ 5ജി ഇന്ത്യയിലേക്ക്

മിഡ് റേഞ്ച് വിഭാഗത്തില്‍ കമ്പനിയുടെ ഏറ്റവും പുതിയ മോഡലാണ് സീറോ 5ജി

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്‍ഫിനിക്‌സിന്റെ സീറോ സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം. മിഡ് റേഞ്ച് വിഭാഗത്തില്‍ കമ്പനിയുടെ ഏറ്റവും പുതിയ മോഡലാണ് സീറോ 5ജി എന്ന പേരില്‍ എത്തുന്ന സ്മാര്‍ട്ട്ഫോണ്‍. ഇന്‍ഫിനിക്‌സിന്റെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. ഇന്‍ഫിനിക്‌സ് ഇന്ത്യയുടെ ട്വിറ്റര്‍ പേജിലാണ് കമ്പനി ഔദ്യോഗികമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ടീസ് ചെയ്തിരിക്കുന്നത്.

ഇന്‍ഫിനിക്‌സ് സീറോ 5ജി മോഡലിലൂടെ 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് കൂടി സാന്നിധ്യം അറിയിക്കുകയാണ് ഇന്‍ഫിനിക്‌സ്. ഇന്‍ഫിനിക്‌സ് സീറോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഡൈമെന്‍സിറ്റി 900 പ്രോസസര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു യൂണി കര്‍വ് ഡിസൈനും 120 ഹെര്‍ട്‌സ് ഉയര്‍ന്ന റിഫ്രഷ് റേറ്റുമുള്ള മികച്ച ഡിസ്‌പ്ലേയും ഇന്‍ഫിനിക്‌സ് സീറോ 5ജി സ്മാര്‍ട്ട്‌ഫോണില്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യത്യസ്ത വലുപ്പത്തിലുള്ള മൂന്ന് കാമറ സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന തിളങ്ങുന്ന പിന്‍ പാനലാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. 8 ജിബി വരെയുള്ള റാമും ഇന്‍ഫിനിക്സ് സീറോ 5ജി സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11 ല്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും സീറോ 5ജിയില്‍ പ്രതീക്ഷിക്കാം. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഇന്‍ഫിനിക്സ് സീറോ 5ജി ഫീച്ചര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 20,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് വിവരം.