inflation
മൊത്തവില സൂചിക പ്രകാരവും രാജ്യത്ത് വിലക്കയറ്റം കുത്തനെ
13-ാമത്തെ മാസമാണ് മൊത്തവില സൂചിക വിലക്കയറ്റം ഇരട്ടയക്കത്തില്‍ തുടരുന്നത്.
ന്യൂഡൽഹി | ചില്ലറവില്പന മേഖലയിലെതിന് സമാനമായി, രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റവും റെക്കോർഡ് ഉയരത്തിൽ. പച്ചക്കറി, പഴം, പാല്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് സൂചികയുടെ കുതിപ്പിന് പിന്നില്‍.15.1 ശതമാനത്തിലാണ് മൊത്തവില സൂചിക. 13-ാമത്തെ മാസമാണ് മൊത്തവില സൂചിക വിലക്കയറ്റം ഇരട്ടയക്കത്തില്‍ തുടരുന്നത്.
മാര്‍ച്ചില്‍ ഇത് 14.55 ശതമാനമായിരുന്നു. കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പം 7.79 ശതമാനത്തിലെത്തിയിരുന്നു. ഇതോടെ ജൂണിലും നിരക്കുവര്‍ധനയ്ക്ക് സാധ്യതയേറി.
---- facebook comment plugin here -----