Ongoing News
ഇന്‍ജുറി ടൈം ഗോള്‍; ഒഡീഷയെ മറികടന്ന് ബ്ലാസ്‌റ്റേഴ്‌സ്
നോവ സദോയിയുടെ ഇന്‍ജുറി ടൈം ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമുറപ്പിച്ചത്.
കൊച്ചി | ഐ എസ് എലില്‍ ഒഡീഷയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. നോവ സദോയിയുടെ ഇന്‍ജുറി ടൈം ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമുറപ്പിച്ചത്.
കളിയുടെ 60-ാം മിനുട്ടില്‍ ക്വാമെ പെപ്രയും 73-ാം മിനുട്ടില്‍ ജീസസ് ജിമെനെസുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് ഗോളുകള്‍ നേടിയത്.
ഒഡീഷയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. മത്സരം ആരംഭിച്ച് നാലാം മിനുട്ടില്‍ തന്നെ ജെറി മാവിഹിമിംഗ്തംഗയിലൂടെ ഒഡീഷ മുന്നിലെത്തി. 80-ാം മിനുട്ടില്‍ ഡോറിയല്‍ടോണാണ് ഒഡീഷയുടെ രണ്ടാം ഗോള്‍ വലയിലെത്തിച്ചത്.
---- facebook comment plugin here -----