Connect with us

PFI BAN

ഐ എന്‍ എല്ലിനും മന്ത്രി ദേവര്‍കോവിലിനും റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ല: കാസിം ഇരിക്കൂര്‍

മുഹമ്മദ് സുലൈമാന്‍ നേരത്തെ ബന്ധം അവസാനിപ്പിച്ചു; സുരേന്ദ്രന്റെ ആരോപണത്തിന് പിന്നില്‍ ആരെന്ന് അറിയാം

Published

|

Last Updated

കോഴിക്കോട് ‌ പോപ്പുലര്‍ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐ എന്‍ എല്ലിന് ബന്ധമില്ലെന്ന് കാസിം ഇരിക്കൂര്‍. ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാന് ഇപ്പോള്‍ ബന്ധമില്ല. നേരത്തെ അദ്ദേഹം റിഹാബ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധവുമില്ല. റിഹാബ് ഫൗണ്ടേഷന്റെ ഒരു പരിപാടിയിലും അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. മന്ത്രി രാജിവെക്കണമെന്നും ഐ എന്‍ എല്ലിനെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന്‍ പറയിപ്പിക്കുന്നത് വിവരക്കേടാണ്. സുരേന്ദ്രനെക്കൊണ്ട് ആരാണ് ഇതൊക്കെ പറയുന്നത് ഞങ്ങള്‍ക്ക് നല്ലപോലെ അറിയാം. ഐ എന്‍ എല്ലില്‍ നിന്ന് നേരത്തെ പുറത്താക്കിയ ചിലരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നുവെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

 

 

Latest