Connect with us

Uae

പൊതുഗതാഗതത്തിന് നൂതന വാട്ടർ ക്രാഫ്റ്റുകൾ വരുന്നു

സീ ഗ്ലൈഡർ എന്ന പേരിലുള്ള പുതിയ ജലഗതാഗത സംവിധാനമാണിത്.

Published

|

Last Updated

ദുബൈ|യു എ ഇയിൽ താമസിയാതെ നൂതന വാട്ടർ ക്രാഫ്റ്റുകൾ പൊതുഗതാഗത സംവിധാനത്തിൽ ഇടം പിടിക്കും. സീ ഗ്ലൈഡർ എന്ന പേരിലുള്ള പുതിയ ജലഗതാഗത സംവിധാനമാണിത്. ഹെലിക്കോപ്റ്ററിനേക്കാൾ വേഗവും ടാക്സിയെക്കാൾ നിരക്ക് കുറവും ആകർഷകമായിരിക്കുമെന്ന് റീജൻ്റ് ക്രാഫ്റ്റ് സ്ഥാപകനും സിഇഒയുമായ ബില്ലി താൽഹൈമർ വിശദീകരിച്ചു, സീഗ്ലൈഡറുകൾ ഫ്ലോട്ട്, ഫോയിൽ, ഫ്ലൈ എന്നീ മൂന്ന് രീതികളിലാണ് പ്രവർത്തിക്കുന്നത്.
വേഗത്തിൽ വെള്ളത്തിൽ സഞ്ചരിക്കാം
യുഎഇയുടെ ഗതാഗത ശൃംഖലയിലേക്ക് മറ്റൊരു ഒരു സ്റ്റാർട്ട്-അപ്പ് കമ്പനിയുടെ പ്രവേശനമാണിത്.
ആധുനിക വിമാനങ്ങളുടെയും വാട്ടർക്രാഫ്റ്റുകളുടെയും അതേ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സീഗ്ലൈഡറുകൾ നിർമിക്കുക.  നിലവിലുള്ള ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച് 180 മൈൽ (300 കിലോമീറ്റർ) വരെയുള്ള സർവീസ് റൂട്ടുകളിൽ അവയ്ക്ക് പ്രവർത്തിക്കാൻ കഴിയും.
അടുത്ത തലമുറ ബാറ്ററികൾ ലഭ്യമാകുമ്പോൾ 500 മൈൽ (800 കിലോമീറ്റർ) വരെയുള്ള റൂട്ടുകളിൽ സർവീസ് നടത്താൻ കഴിയും. ഡോക്ക് അടിസ്ഥാന സൗകര്യം ഉപയോഗിക്കാം. സീഗ്ലൈഡറുകൾക്ക് ടാക്സി നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ഹെലികോപ്റ്ററിന്റെ അത്രയും വേഗത്തിൽ സഞ്ചരിക്കാൻ കഴിയും എന്നതാണ്. പരിസ്ഥിതി സൗഹൃദവുമായിരിക്കും. 12 സീറ്റുകളുള്ള സീഗ്ലൈഡറിൽ യാത്രക്കാർക്ക് അബുദബി മറീനയ്ക്കും ദുബൈ മറീനയ്ക്കും ഇടയിലുള്ള യാത്രയ്ക്ക് 45 ഡോളർ അല്ലെങ്കിൽ 165 ദിർഹം മാത്രമേ നൽകേണ്ടി വരികയുള്ളൂ – അദ്ദേഹം പറഞ്ഞു.

Latest