Kerala
ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ അന്വേഷണം; ഒരു നടി കൂടി സുപ്രീം കോടതിയെ സമീപിച്ചു
മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയമുണ്ടെന്ന് ഹരജി.
തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെ കേസില്‍ ഒരു നടികൂടി സുപ്രീം കോടതിയെ സമീപിച്ചു. മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയമുണ്ടെന്ന് ഹരജിയില്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്ന് നടി പറഞ്ഞു. ഹരജി നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും.
അതിനിടെ, കേസെടുക്കാന്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം തടസ്സപ്പെട്ടാല്‍ പല ഇരകളുടെയും മൗലികാവകാശം ലംഘിക്കപ്പെടുമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
---- facebook comment plugin here -----