National
ഐഎന്‍എസ് വിശാഖപട്ടണം രാജ്യത്തിന് സമര്‍പ്പിച്ചു; ആത്മ നിര്‍ഭര്‍ ഭാരതിനുള്ള ഉത്തരമാണിത്: രാജ്‌നാഥ് സിംഗ്
2015 ല്‍ തുടങ്ങിയ പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് വിശാഖപട്ടണം. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാന്‍ കഴിവുള്ള മിസൈല്‍ വേധ കപ്പലാണിത്.
ന്യൂഡല്‍ഹി| ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധകപ്പല്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവിക സേനാ ആസ്ഥാനത്തായിരുന്നു ചടങ്ങ്. ആത്മ നിര്‍ഭര്‍ ഭാരതിനുള്ള ഉത്തരമാണ് ഐഎന്‍എസ് വിശാഖപട്ടണമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്തോ പെസഫിക് മേഖലയിലെ സമാധാനം ഇന്ത്യന്‍ നേവിയുടെ ഉത്തരവാദിത്തമാണെന്നും സമാധാനം ഇല്ലാതാക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 ല്‍ തുടങ്ങിയ പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് വിശാഖപട്ടണം. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാന്‍ കഴിവുള്ള മിസൈല്‍ വേധ കപ്പലാണിത്. 163 മീറ്റര്‍ നീളവും 7000 ടണ്‍ ഭാരമുള്ള കപ്പലില്‍ ബ്രഹ്‌മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകള വഹിക്കാനുമാകും. രാസ, ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐഎന്‍എസ് വിശാഖ പട്ടണം പ്രവര്‍ത്തിക്കും. 2018ല്‍ കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വൈകുകയായിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ അഗ്‌നിബാധയില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മോര്‍മുഗാവോ, ഇംഫാല്‍, സൂറത്ത് എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് മൂന്ന് കപ്പലുകള്‍.