Connect with us

ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ എന്‍ എസ് ടര്‍കഷ് സുഡാനിലെത്തി. ഓപ്പറേഷന്‍ കാവേരി രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മൂന്നാം കപ്പല്‍ സുഡാനിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയാണ് അറിയിച്ചത്.നിലവില്‍ 3500 ഇന്ത്യക്കാര്‍ സുഡാനിലുണ്ട്. ഇവരില്‍ പലരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.സുഡാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ബുധനാഴ്ച രാത്രിയോടെയാണ് ഡല്‍ഹിയിലെത്തിയത്. 19 മലയാളികളടക്കം 367 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതിലുണ്ടായിരുന്ന മലയാളികളുടെ ആദ്യ സംഘം വ്യാഴാഴ്ച രാവിലെ കേരളത്തിലെത്തി.

വീഡിയോ കാണാം

Latest