ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെടേണ്ട ദിനമാണിന്ന്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ചതും രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയതുമായ വിമാനവാഹിനിക്കപ്പൽ ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. സമുദ്രോപരിതലത്തിലെ ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് നിർമിച്ചത് കൊച്ചിയിലെ കപ്പൽ ശാലയിലാണെന്നത് ഈ സന്തോഷങ്ങൾക്ക് ഇരട്ടിമധുരം പകരുന്നു. ‘വിക്രാന്ത്’ നിര്‍മ്മാണത്തോടെ, ഒരു വിമാനവാഹിനിക്കപ്പല്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള കഴിവുള്ള യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യ ഉയര്‍ന്നുകഴഞ്ഞു.
വീഡിയോ കാണാം
---- facebook comment plugin here -----