Connect with us

National

എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പ്രാണി

ഭക്ഷണത്തില്‍ പ്രാണി ഓടിനടക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു.

Published

|

Last Updated

മുംബൈ|എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തി. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പറന്ന എഐ671 എന്ന വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പ്രാണിയെ കണ്ടത്. മഹാവീര്‍ ജെയിന്‍ എന്ന വ്യക്തിക്കാണ് ദുരനുഭവമുണ്ടായത്. ഭക്ഷണത്തില്‍ പ്രാണി ഓടിനടക്കുന്ന വീഡിയോ മഹാവീര്‍ ട്വീറ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു.

മഹാവീറിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘പ്രിയപ്പെട്ട മിസ്റ്റര്‍ ജെയിന്‍, യാത്രക്കിടെ ഇത്തരമൊരു അനുഭവം ഉണ്ടായതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഞങ്ങള്‍ കര്‍ശനമായി പാലിക്കും. സംഭവത്തില്‍ അന്വേഷിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ അറിയിച്ചിട്ടുണ്ട്’- എന്നാണ് അധികൃതര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, നിരവധി പേരാണ് എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത് വളരെ മോശമാണെന്നും ഓരോ തവണ ഇങ്ങനെ ഖേദം പ്രകടിപ്പിച്ചാല്‍ മതിയോ എന്നും ചിലര്‍ ചോദിക്കുന്നു.

 

 

---- facebook comment plugin here -----

Latest