Connect with us

ഇത് ലെെംഗിക അരാജകത്വത്തിന്റെ പുതിയ കഥ.. വൈഫ് സ്വാപ്പിംഗ്. നല്ല പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭാര്യമാരെ ഉപയോഗിച്ചുള്ള പെണ്‍വാണിഭം. ഒരുത്തന്‍ ഭാര്യയെ മറ്റൊരുത്തന് കാഴ്ചവെക്കുന്നു. അവന്‍ അവന്റെ ഭാര്യയെ ഇവനും. പിന്നെ മറ്റു പലര്‍ക്കും. ഇത് പണത്തിനു വേണ്ടിയും കേവല സുഖത്തിനു വേണ്ടിയും ആകാം. ഭാര്യക്ക് പകരം ഭാര്യയെങ്കില്‍ പണം വേണ്ട. പകരം നല്‍കാന്‍ ഭാര്യയില്ലെങ്കില്‍ മണിക്കൂറിന് പണമീടാക്കും. അവിവാഹിതര്‍ക്കും പണം നല്‍കി ഭാര്യമാരെ സ്വന്തമാക്കാന്‍ അവസരമുണ്ട്… മുമ്പ് പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുണ്ടായിരുന്ന ഈ ലൈംഗിക അരാജകത്വം ഇങ്ങ് കേരളക്കരയിലും വേരുറപ്പിച്ചിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് നിന്ന് കേട്ട വാര്‍ത്തകള്‍ വിളിച്ചുപറയുന്നത്.

വൈഫ് സ്വാപ്പിംഗ് സംഘങ്ങള്‍ കേരളത്തില്‍ വേരോട്ടമുണ്ടാക്കിയത് എങ്ങിനെ? എങ്ങനെയാണ് സ്ത്രീകള്‍ ഈ കണ്ണിയില്‍ എത്തിപ്പെടുന്നത്? സിറാജ്‌ലൈവ് സ്‌പെഷ്യല്‍ കസ്‌പോണ്ടന്റ് എം ബിജുകുമാര്‍ നടത്തുന്ന അന്വേഷണം…ഭാര്യാവാണിഭത്തിന്റെ ഉള്ളറക്കഥകള്‍…

Latest