Connect with us

Ongoing News

അകത്താര്, പുറത്താര്; സെമി ലക്ഷ്യമിട്ട് ഇന്ത്യയും പാക്കിസ്ഥാനും ഇന്നിറങ്ങുന്നു

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ സിംബാബ്വേയെ നേരിടുമ്പോള്‍ ബംഗ്ലാദേശ് കടുവകളാണ് പാക്കിസ്ഥാന്റെ എതിരാളികള്‍.

Published

|

Last Updated

മെല്‍ബണ്‍ | ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലിലെത്തുക ഇന്ത്യയോ പാക്കിസ്ഥാനോ. ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ സിംബാബ്വേയെ നേരിടുമ്പോള്‍ ബംഗ്ലാദേശ് കടുവകളാണ് പാക്കിസ്ഥാന്റെ എതിരാളികള്‍.

മെല്‍ബണില്‍ ഉച്ചക്ക് ഒന്നരക്കാണ് ഇന്ത്യയുടെ മത്സരം. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയും സിംബാബ്‌വേയും നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകതയുണ്ട്. ജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍ പ്രവേശിക്കും. അങ്ങനെയാണെങ്കില്‍ ഇംഗ്ലണ്ടിനെയാണ് സെമിയില്‍ ഇന്ത്യക്ക് നേരിടേണ്ടി വരിക.

മഴ പല മത്സരങ്ങളിലും വില്ലനായ വേദിയാണ് മെല്‍ബണ്‍. എന്നാല്‍, ഇന്ന് മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഫാസ്റ്റ് ബൗളര്‍മാരെ തുണക്കുന്ന പിച്ചാണ് മെല്‍ബണിലെത്. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം.

രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്ത പാക്കിസ്ഥാന് സെമി പ്രവേശനം സാധ്യമാകണമെങ്കില്‍ ഇന്ത്യ സിംബാബ്വേയോട് തോല്‍ക്കണം. ബംഗ്ലാദേശിനെതിരെ ജയിക്കേണ്ടതും അനിവാര്യമാണ്. എല്ലാ മത്സരങ്ങളിലും അവസാനം വരെ പോരാടുന്ന ബംഗ്ലാദേശ് പാക്കിസ്ഥാന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
രാവിലെ 9.30നാണ് പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം.

 

Latest