Connect with us

Kerala

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ: നെടുമങ്ങാട്ടെ സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം

മരണത്തിനു കാരണം സൈബര്‍ ആക്രമണമല്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ പോലീസില്‍ പരാതി നല്‍കി കുടുംബം. മരണത്തിനു കാരണം സൈബര്‍ ആക്രമണമല്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിനു പിന്നിലെ നെടുമങ്ങാട്ടെ ഇന്‍ഫ്‌ളുവന്‍സറുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇയാള്‍ മുമ്പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ മുന്‍ ആണ്‍സുഹൃത്തിനെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചിരുന്നുവെന്നും യുവാവ് മൊഴിയില്‍ പറഞ്ഞു. മൊഴി വിശദമായി പരിശോധിക്കാനാണ് പോലീസ് നീക്കം. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന കുട്ടി ഇന്‍സ്റ്റഗ്രാമില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

 

 

Latest