Connect with us

National

പണിമുടക്കി ഇന്‍സ്റ്റഗ്രാം

64% ആളുകള്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് ഡൗണ്‍ഡിറ്റേക്റ്റര്‍ ഡാറ്റ കാണിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പണിമുടക്കി. ഇന്ന് രാവിലെ 11.15ഓടെയാണ് നിരവധി ഉപയോക്താക്കള്‍ക്ക് ആപ്പ് ആക്‌സസ് ചെയ്യാന്‍ കഴിയാതായത്. 64% ആളുകള്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് ഡൗണ്‍ഡിറ്റേക്റ്റര്‍ ഡാറ്റ കാണിക്കുന്നത്.

24% ഉപയോക്താക്കള്‍ക്ക് സെര്‍വര്‍ കണക്ഷനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നു.ഇന്‍സ്റ്റഗ്രാമില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ട്വിറ്ററിലൂടെയാണ് ഉപയോക്താക്കള്‍ അറിയിച്ചത്.

ജൂണില്‍ ഇന്‍സ്റ്റഗ്രാം ആഗോള തകര്‍ച്ച നേരിട്ടിരുന്നു. വെബ്സൈറ്റ് ഔട്ടേജ് ട്രാക്കിംങ്ങില്‍ വെബ്സൈറ്റ് ഡൗണ്‍ഡെറ്റക്ടര്‍ പ്രകാരം ഏകദേശം 12.02 മണിയോടെ 6,500-ലധികം ഉപയോക്താക്കള്‍ ഇന്ത്യയില്‍ പ്ലാറ്റ്ഫോം ആക്സസ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിട്ടെന്നായിരുന്നു റിപ്പോര്‍ട്ട് .

 

Latest