National
അധിക്ഷേപം വിമര്‍ശനമല്ല, രാഹുല്‍ ഗാന്ധി ഒരു സമൂഹത്തെ അധിക്ഷേപിച്ചു: കേന്ദ്രമന്ത്രി
എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്നാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.
ന്യൂഡല്‍ഹി|കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഭൂപേന്ദര്‍ യാദവ്. ഒരു സമുദായത്തിനെ മുഴുവനായും ‘കള്ളന്‍’ എന്ന് വിളിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്നാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രതിഷേധ മാര്‍ച്ചിന് തയ്യാറെടുക്കുമ്പോള്‍, ഒബിസി സമുദായത്തെ അപമാനിക്കാനുള്ള അവകാശം ആവശ്യപ്പെട്ടാണോ അവര്‍ മാര്‍ച്ച് ചെയ്യുന്നത് എന്ന് യാദവ് ചോദിച്ചു.
വിമര്‍ശനവും ദുരുപയോഗവും തമ്മില്‍ വ്യത്യാസമുണ്ട്, അവ വ്യത്യസ്തമാണ്. അദ്ദേഹം ഒബിസി സമൂഹത്തെയാകെ അധിക്ഷേപിച്ചു. ഒരു ദേശീയ നേതാവും കുടുംബപ്പേരിന്റെ പേരില്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും യാദവ് പറഞ്ഞു. ഇത് സാമുദായിക സൗഹാര്‍ദം തകര്‍ക്കും, എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.