Kerala
മന്ത്രി കെ രാധാകൃഷ്ണനെതിരേ അധിക്ഷേപം; പരുമല സ്വദേശിക്കെതിരേ കേസെടുത്തു
പരുമല ഇടയ്ക്കാട് വീട്ടില്‍ ശരത് നായര്‍ക്കെതിരേയാണ് കേസെടുത്തത്.

തിരുവല്ല | ശബരിമല സന്ദര്‍ശനത്തിനിടെ സന്നിധാനത്ത് എത്തിയ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ അധിഷേപിച്ച് ഫേയ്സ് ബുക്കില്‍ പോസ്റ്റിട്ട പരുമല സ്വദേശിക്കെതിരേ പുളിക്കീഴ് പോലീസ് കേസെടുത്തു. പരുമല ഇടയ്ക്കാട് വീട്ടില്‍ ശരത് നായര്‍ക്കെതിരേയാണ് കേസെടുത്തത്. ഐ പി സി (153) എയും പട്ടികജാതി, പട്ടിക വര്‍ഗ പീ ഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.
മണ്ഡല പൂജയോട് അനുബന്ധിച്ച് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന വേളയില്‍ മന്ത്രി സോപാനത്ത് നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തിയായിരുന്നു അധിക്ഷേപം.
ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടത്തിവരികയാണെന്ന് പുളിക്കീഴ് എസ് എച്ച് ഒ. ഇ അജീബ് പറഞ്ഞു.
---- facebook comment plugin here -----