Connect with us

Saudi Arabia

സംയോജിത നഗരാസൂത്രണം: മദീന ഗേറ്റ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

സംയോജിത നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക മാതൃകയിലാണ് 600 ദശലക്ഷം റിയാല്‍ ചെലവില്‍ പദ്ധതി നടപ്പിലാക്കുന്നത്.

Published

|

Last Updated

മദീന | മദീന ഗേറ്റ് പദ്ധതിയുടെ ആദ്യഘട്ടം പ്രവാചക നഗരിയായ മദീനയില്‍, ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സംയോജിത നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക മാതൃകയിലാണ് 600 ദശലക്ഷം റിയാല്‍ ചെലവില്‍ പദ്ധതി നടപ്പിലാക്കുന്നത്.

സുസ്ഥിരവും നൂതനവുമായ നഗര പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് സന്ദര്‍ശകരുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ മദീനയുടെ പദവി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പാണ്. അടിസ്ഥാന സൗകര്യത്തിലൂടെ സഊദിയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ദീന ഡെവലപ്മെന്റ് അതോറിറ്റി, മദീന നഗരസഭ എന്നിവയുടെ പിന്തുണയോടെ സഊദി റെയില്‍വേ കമ്പനിയും (എസ് എ ആര്‍) നോളജ് ഇക്കണോമിക് സിറ്റിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് മദീന ഗേറ്റ് പദ്ധതിയെന്ന് നോളജ് ഇക്കണോമിക് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അമിന്‍ ഷേക്കര്‍ പറഞ്ഞു

37,000 ചതുരശ്ര മീറ്ററില്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ 325 കിടപ്പുമുറികളുള്ള ഡബിള്‍ ട്രീ, 80 റീട്ടെയില്‍ സ്റ്റോറുകള്‍, 44 റെസ്റ്റോറന്റുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, വിനോദ സൗകര്യങ്ങള്‍ കൂടാതെ ഒരു ആധുനിക ബസ് സ്റ്റേഷനും ഉള്‍കൊള്ളുന്നതാണ് പദ്ധതി.

Latest