Organisation
ബംഗാളില്‍ വൈജ്ഞാനിക നവജാഗരണം സാധ്യം: എസ് എസ് എഫ്
എസ് എസ് എഫ് സംവിധാന്‍ യാത്രക്ക് മിഡ്‌നാപൂരില്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഡ്‌നാപൂര്‍ | വൈജ്ഞാനികമായി ഉത്തുംഗതയില്‍ നിലനിന്നിരുന്ന പശ്ചിമ ബംഗാളില്‍ നവജാഗരണം സാധ്യമാണെന്ന് എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു. ഇതിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് എസ് എഫ് സംവിധാന്‍ യാത്രക്ക് മിഡ്‌നാപൂരില്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ വൈജ്ഞാനിക പാരമ്പര്യമുള്ള ബംഗാള്‍ ഇന്നും വിഭജനത്തിന്റെ വേദന അനുഭവിക്കുന്ന നാടാണ്. ആ മുറിവില്‍ നിന്നുള്ള നീറ്റല്‍ മാറിയിട്ടില്ലെങ്കിലും പൂര്‍വികരുടെ പാതയില്‍ അവര്‍ വൈജ്ഞാനികമായി ഉയിര്‍ത്തെഴുന്നേല്‍ക്കും. സാമ്പത്തിക- സാമൂഹിക- വൈജ്ഞാനിക രംഗത്തെ ബംഗാളിന്റെ സമുദ്ധാരണം രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീകരണ യോഗത്തിൽ നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ദീൻ നൂറാനി, സിയാഉർറഹ്മാൻ റസ്വി, സയ്യിദ് മുഫ്തി സുൽഫിക്കർ ബറകാത്തി, ഗുലാം ഹൈദർ സംസാരിച്ചു.
---- facebook comment plugin here -----