Connect with us

Kerala

തട്ടിക്കൊണ്ടുപോയ കുട്ടിക്കായി തിരച്ചില്‍ ഊര്‍ജിതം; മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞു

പാരിപ്പള്ളി കിഴക്കനേല ജംഗ്ഷനിലെ കുളമടയിലെ ഒരു ചായക്കടക്കാരന്റെ ഫോണില്‍ നിന്നാണ് കുട്ടിയുടെ അമ്മയെ വിളിച്ചത്.

Published

|

Last Updated

കൊല്ലം | ഓയൂരില്‍ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അഭികേല്‍ സാറ റെജിക്കായി ക്കായി തിരച്ചില്‍ ഊര്‍ജിതം. സംസ്ഥാനത്തെ 14 ജില്ലകളിലും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം.

എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പോലീസിനൊപ്പം നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്. റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തികളിലും പരിശോധന നടക്കുന്നുണ്ട്.

ഫോണ്‍ ചെയ്തത് പാരിപ്പള്ളിയില്‍ നിന്ന്
തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോണ്‍ നമ്പറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാരിപ്പള്ളി കിഴക്കനേല ജംഗ്ഷനിലെ കുളമടയിലെ ഒരു ചായക്കടക്കാരന്റെതാണ് നമ്പര്‍. ഒരു സ്ത്രീയും പുരുഷനുമാണ് ഓട്ടോയില്‍ കടയിലെത്തിയത്. സ്ത്രീയാണ് കുട്ടിയുടെ അമ്മയോട് ഫോണില്‍ സംസാരിച്ചത്. വന്ന ഓട്ടോയില്‍ തന്നെ ഇവര്‍ തിരിച്ചുപോയി. പള്ളിക്കല്‍-കടക്കല്‍ ഭാഗത്തേക്കാണ് ഇവര്‍ പോയതെന്നാണ് വിവരം.

കടയിലെത്തിയ സ്ത്രീക്ക് 35 വയസ്സ് തോന്നിക്കും. കാക്കി പാന്റ്സാണ് കൂടെയുണ്ടായിരുന്നയാള്‍ ധരിച്ചിരുന്നത്. കടയില്‍ നിന്ന് രണ്ട് പാക്കറ്റ് ബിസ്‌കറ്റും മറ്റ് ബേക്കറി സാധനങ്ങളും ഇവര്‍ വാങ്ങിയെന്നും കടയുടമ പോലീസിനോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ രണ്ടായി പിരിഞ്ഞതായി സൂചനയുണ്ട്.