Connect with us

Kerala

പരസ്ത്രീ ബന്ധം, സ്ത്രീധന പീഡനം; സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന് ബിപിന്‍ സി ബാബുവിനെതിരെ കേസ്

തന്റെ പിതാവില്‍ നിന്നും പത്തു ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനത്തിനായി ശാരീരികമായി ബിപിന്‍ ഉപദ്രവിച്ചിരുന്നുവെന്നും മിനിസ പരാതിയില്‍ പറയുന്നു

Published

|

Last Updated

ആലപ്പുഴ  | അടുത്തിടെ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന കരീലക്കുളങ്ങര മുന്‍ ഏരിയാ സെക്രട്ടറി ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധനപീഡന കേസ്. ബിപിന്‍ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവും ഡിവൈഎഫ്ഐ നേതാവുമായ മിനിസ ജബ്ബാറിന്റെ പരാതിയില്‍ കരീലകുളങ്ങര പോലീസ് കേസെടുത്തു.

തന്റെ പിതാവില്‍ നിന്നും പത്തു ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനത്തിനായി ശാരീരികമായി ബിപിന്‍ ഉപദ്രവിച്ചിരുന്നുവെന്നും മിനിസ പരാതിയില്‍ പറയുന്നു. കൂടാതെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനും ബിപിന്‍ മര്‍ദിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് മിനിസ നേരത്തെ ഇയാള്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു.

പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയും ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഏരിയ കമ്മറ്റി അംഗമായ ബിപിന്റെ അമ്മ കെ എല്‍ പ്രസന്നകുമാരിയെ രണ്ടാം പ്രതിയായി ചേര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

Latest