Connect with us

National

ഓണ്‍ലൈനില്‍ വാദം കേള്‍ക്കുന്നതിനിടെ യുവതിയുമായി അടുത്ത് ഇടപഴകി; അഭിഭാഷകന് വിലക്കേര്‍പ്പെടുത്തി കോടതി

ഇന്ത്യയിലെ എല്ലാ കോടതികളിലും ട്രിബ്യൂണലുകളിലും അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും ഇദ്ദേഹത്തെ വിലക്കിയിരിക്കുകയാണ്

Published

|

Last Updated

ചെന്നൈ |  ഓണ്‍ലൈനില്‍ വാദംകേള്‍ക്കുന്നതിനിടെ യുവതിയുമായി അടുത്ത് ഇടപഴകിയ അഭിഭാഷകന് ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തി. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ ആര്‍ ഡി സന്താനകൃഷ്ണനെയാണ് കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. അച്ചടക്കനടപടിയില്‍ തീര്‍പ്പാകുന്നതുവരെ ഇന്ത്യയിലെ എല്ലാ കോടതികളിലും ട്രിബ്യൂണലുകളിലും അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും ഇദ്ദേഹത്തെ വിലക്കിയിരിക്കുകയാണ്. തമിഴ്നാട് ആന്‍ഡ് പുതുച്ചേരി ബാര്‍ കൗണ്‍സിലാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

തിങ്കളാഴ്ചയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഒരുകേസില്‍ ഓണ്‍ലൈനില്‍ വാദം കേള്‍ക്കുന്നതിനിടെ അഭിഭാഷകന്റെ ഭാഗത്തുനിന്ന് അനുചിതമായ പെരുമാറ്റം ഉണ്ടായത്. ഒരു യുവതിക്കൊപ്പം അടുത്തിടപഴകുന്നരീതിയിലാണ് അഭിഭാഷകന്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തു. ഇതോടെ അഭിഭാഷകനെതിരേ കോടതിയും സ്വമേധയാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

 

Latest