Business
പലിശ നിരക്കില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും: ആര്‍ബിഐ
ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.
ന്യൂഡല്‍ഹി|അഞ്ചാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ദ്വൈമാസ പണ നയ യോഗത്തിനുശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ എംപിസി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് അറിയിച്ചത്.
ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്) 6.75 ശതമാനമായും തുടരും.
ആഗസ്റ്റില്‍ 6.8 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. 2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ റിപ്പോ നിരക്കില്‍ തുര്‍ച്ചയായ വര്‍ധനവ് ആര്‍.ബി.ഐ വരുത്തിയിരുന്നു.