Kerala
യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താൽപര്യം; നേതൃത്വത്തിന് കത്തയച്ച് പി വി അൻവർ
കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കാനിരിക്കെയാണ് കത്ത്.
നിലമ്പൂര്‍| യുഡിഎഫ് പ്രവേശനം പരിഗണിക്കണനമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പിവി അന്‍വര്‍ നേതൃത്വത്തിന് കത്ത് നല്‍കി.യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്നും യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നുമാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.
യുഡിഎഫ് കണ്‍വീനര്‍ ,ചെയര്‍മാന്‍ എല്ലാ ഘടകകക്ഷി നേതാകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ക്കും കത്ത് കൈമാറിയിട്ടുണ്ട്.
എല്‍ഡിഎഫ് വിടേണ്ടി വന്ന പശ്ചാത്തലം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം,തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങളും പത്ത് പേജുള്ള കത്തില്‍ വിശദീകരിക്കുന്നുണ്ട്.കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കാനിരിക്കെയാണ് കത്ത്.
---- facebook comment plugin here -----