Connect with us

National

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിജയം ഉറപ്പിച്ച് ഡിഎംകെയുടെ ആഭ്യന്തര സര്‍വേ

32 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയും ഏഴിടത്ത് നേരിയ ഭൂരിപക്ഷത്തോടെയും ജയിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്

Published

|

Last Updated

ചെന്നൈ | തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്സഭാ സീറ്റില്‍ 39-ലും വിജയിക്കുമെന്നുറപ്പച്ച് ഡിഎംകെയുടെ ആഭ്യന്തരസര്‍വേ. 32 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയും ഏഴിടത്ത് നേരിയ ഭൂരിപക്ഷത്തോടെയും ജയിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

ഏപ്രില്‍ 19-ന് വോട്ടെടുപ്പ് കഴിഞ്ഞയുടനെ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് ഡിഎംകെ ആഭ്യന്തരസര്‍വേ നടത്തുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ സീറ്റുനില ഡിഎംകെ സഖ്യം നിലനിര്‍ത്തുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

തേനി, തിരുനല്‍വേലി, തിരുച്ചിറപ്പള്ളി, പൊള്ളാച്ചി എന്നിവയുള്‍പ്പെടെ ഏഴുമണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷത്തിന് ജയിക്കും. ഒരു മണ്ഡലത്തില്‍ ജയിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.കള്ളക്കുറിച്ചിയോ ധര്‍മപുരിയോ ആകാം ജയസാധ്യത കുറവെന്നാണ് കരുതുന്നത്. ഈ രണ്ട് മണ്ഡലത്തിലും 80 ശതമാനത്തിലേറെയായിരുന്നു പോളിങ്.
തമിഴ്നാട്ടില്‍ ഇത്തവണ 69.72 ശതമാനം പേരാണ് വോട്ടുചെയ്തത്.

 

Latest