Malappuram
മഅ്ദിന്‍ അക്കാദമിയില്‍ അന്താരാഷ്ട്ര കലിഗ്രഫി എക്‌സ്പോക്ക് ശനിയാഴ്ച തുടക്കം
അന്താരാഷ്ട്ര കലിഗ്രഫര്‍ മുഖ്താര്‍ അഹ്മദ് ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി എക്സ്പോക്ക് ഈമാസം 20ന് (ശനി) തുടക്കമാകും. വൈകിട്ട് നാലിന് പ്രശസ്ത അന്താരാഷ്ട്ര കലിഗ്രഫര്‍ മുഖ്താര്‍ അഹ്മദ് ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
മലയാളം കലിഗ്രഫിയുടെ പിതാവ് നാരായണ ഭട്ടതിരി മുഖ്യാതിഥിയാകും. തുര്‍ക്കി, യു എ ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഇന്ത്യ, ഇറാന്‍, ഇറാഖ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പ്രമുഖ കലിഗ്രഫര്‍മാരുടെ അറബിക്, ഇംഗ്ലീഷ്, മലയാളം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.
അന്താരാഷ്ട്ര എക്സ്പോ വീക്ഷിക്കുന്നതിന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സൗജന്യ അവസരമൊരുക്കും. 21 ന് ഞായറാഴ്ച വൈകിട്ട് ആറു വരെ എക്സ്പോ കാണുന്നതിന് അവസരമുണ്ടാകും.
ഞായറാഴ്ച രാവിലെ 10 ന് കലിഗ്രഫി & ആര്‍ട്ട് സെന്റര്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നാടിന് സമര്‍പ്പിക്കും. കലിഗ്രഫി മേഖലയില്‍ താത്പര്യമുള്ളവര്‍ക്കും കൂടുതല്‍ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് വഴി വിവിധ കോഴ്സുകള്‍ നടപ്പാക്കും.
ജര്‍മനിയിലെ സ്റ്റുട്ട്ഗാട്ട്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള ഇസ്ലാമിക് മാന്യുസ്‌ക്രിപ്റ്റ് അസോസിയേഷന്‍ ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മകളുടെ സഹകരണത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. ആരാധനാലയങ്ങള്‍, കൊട്ടാരങ്ങള്‍, പുരാതന തറവാടുകള്‍ തുടങ്ങി കേരളത്തിലെ പൈതൃക നിര്‍മിതികളിലുള്ളതും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ജീര്‍ണിച്ചു കൊണ്ടിരിക്കുന്നതുമായ കലിഗ്രഫി വര്‍ക്കുകള്‍ പുനഃസൃഷ്ടിക്കുന്ന വിപുലമായി പദ്ധതിയും ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കും.
അറബിക് കലിഗ്രഫിയിലെ മൂന്ന് ലിപികള്‍, മലയാളം കലിഗ്രഫി, ഇംഗ്ലീഷ് കലിഗ്രഫി, ഇസ്ലാമിക് ഇല്ലുമുനേഷന്‍, റസിന്‍ ആര്‍ട്ട്, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഗ്രാഫിക് ഡിസൈന്‍, ടൈപോഗ്രഫി, എംബ്രോയ്ഡറി വര്‍ക്കുകള്‍ തുടങ്ങിയ കോഴ്‌സുകളാണ് കലിഗ്രഫി ആര്‍ട്ട് സെന്ററില്‍ ആരംഭിക്കുന്നത്.
ഞായറാഴ്ച രാവിലെ 10.30 ന് കലിഗ്രഫി ആന്‍ഡ് ആര്‍ട്ട് സെന്ററില്‍ നടക്കുന്ന കലിഗ്രഫി ശില്‍പശാലക്ക് മുഖ്താര്‍ അഹ്മദ് ബാംഗ്ലൂര്‍ നേതൃത്വം നല്‍കും. കേരളത്തില്‍ ആദ്യമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് ശില്‍പശാലയിലേക്ക് അവസരം. വിവരങ്ങള്‍ക്ക്: 6238581998.