Uae
രാജ്യാന്തര കൊടുംകുറ്റവാളി ദുബൈയില്‍ അറസ്റ്റില്‍
ഇയാള്‍ക്ക് വേണ്ടി ലോകമാകെ വലവിരിച്ചിരിക്കുകയായിരുന്നു ഇന്റര്‍പോള്‍.
ദുബൈ | രാജ്യാന്തര കൊടും കുറ്റവാളിയെ ഇന്റര്‍പോള്‍ ദുബൈയില്‍ അറസ്റ്റ് ചെയ്തു. ഇന്റര്‍പോളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച്, അയര്‍ലാന്റിന്റെ പിടികിട്ടാപ്പുള്ളികളില്‍ ഒരാളായ സീന്‍ മക്ഗവര്‍ണിനെയാണ് ദുബൈ പോലീസിന്റെ സഹകരണത്തോടെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് വേണ്ടി ലോകമാകെ വലവിരിച്ചിരിക്കുകയായിരുന്നു ഇന്റര്‍പോള്‍.
കിനഹാന്‍ എന്ന സംഘടിത കുറ്റവാളി ഉന്നത അംഗമാണത്രെ ഈ 38കാരന്‍. അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒക്ടോബര്‍ പത്തിനാണ് ദുബൈ പോലീസിന്റെ വലയിലായതെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജുര്‍ഗന്‍ സ്റ്റോക്ക് പറഞ്ഞു. ‘ഐറിഷ് അധികൃതരുടെയും യുണൈറ്റഡ് അറബ് എമിറേറ്റുകളുടെയും സംയുക്ത ശ്രമങ്ങള്‍ക്ക് നന്ദി, അയര്‍ലാന്റിലെ ഏറ്റവും ക്രൂരനായ വ്യക്തികളില്‍ ഒരാള്‍ അറസ്റ്റിലായി. ഒരു ഒളിച്ചോട്ടക്കാരനും നീതിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതാന്‍ കഴിയില്ല.’
കൊലപാതകം, ഒരു സംഘടിത കുറ്റവാളി സംഘത്തെ നയിക്കല്‍ എന്നീ കുറ്റങ്ങള്‍ നേരിടുന്ന മക്ഗവര്‍ണിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത തിനെക്കുറിച്ച് പ്രാദേശിക അധികാരികള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.