Connect with us

Ongoing News

ശൈഖ് മുഹമ്മദിന് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ഫിഗര്‍ അവാര്‍ഡ്

ലോകമെമ്പാടും മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളായി അദ്ദേഹം നല്‍കിയ തുടര്‍ച്ചയായ സംഭാവനകളെ അഭിനന്ദിച്ചാണ് അവാര്‍ഡ് നല്‍കിയത്

Published

|

Last Updated

അബൂദബി|പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മെഡിറ്ററേനിയന്‍ പാര്‍ലമെന്റ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ പേഴ്‌സണാലിറ്റി അവാര്‍ഡ് . ലോകമെമ്പാടും മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളായി അദ്ദേഹം നല്‍കിയ തുടര്‍ച്ചയായ സംഭാവനകളെ അഭിനന്ദിച്ചാണ് അവാര്‍ഡ് നല്‍കിയത്.

ലോകമെമ്പാടുമുള്ള മാനുഷിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, ശാസ്ത്ര, മറ്റ് മേഖലകളിലെ മുന്‍നിര വ്യക്തികളുടെ പ്രയത്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുക എന്നതാണ് അവാര്‍ഡ് ലക്ഷ്യമിടുന്നത്.

മെഡിറ്ററേനിയന്‍ പാര്‍ലമെന്റിന്റെ പതിനെട്ടാമത് സമ്മേളനത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഏകകണ്ഠമായി തിരഞ്ഞെടുത്തു.
ലോകത്തിലെ ഏറ്റവും ആവശ്യമുള്ള മേഖലകളിലെ മാനുഷിക പ്രശ്നങ്ങള്‍ക്കായി 2000 കോടി ദിര്‍ഹമിന്റെ ‘സായിദ് ഹ്യുമാനിറ്റേറിയന്‍ ലെഗസി ഇനിഷ്യേറ്റീവ്’ പ്രഖ്യാപനം ഉള്‍പ്പെടെ പതിറ്റാണ്ടുകളായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടരുന്ന മാനുഷിക പ്രവര്‍ത്തനങ്ങളെ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രശംസിച്ചു.

 

Latest