Connect with us

Uae

ഇന്റര്‍ നാഷണല്‍ കരാട്ടെ സെമിനാര്‍; പങ്കെടുക്കാന്‍ ഷിഹാന്‍ മുഹമ്മദ് ഫായിസ് അമേരിക്കയിലേക്ക്

കരാട്ടെയോടുള്ള അഭിനിവേഷവും സമര്‍പ്പണവും ആഴത്തിലുള്ള അറിവും കഴിവും കണക്കിലെടുത്ത് ജപ്പാനിലെ ഒക്കിനാവ ഹെഡ്‌കോട്ടേഴ്‌സ് 2019 ല്‍ മുഹമ്മദ് ഫായിസിന് ഷിഹാന്‍ പദവി നല്‍കി ആദരിച്ചു.

Published

|

Last Updated

അബുദാബി | അമേരിക്കയിലെ വിര്‍ജീനിയ കേന്ദ്രമായി ഇന്റര്‍ നാഷണല്‍ കിബുക്കന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 15ാമത് ഇന്റര്‍നാഷണല്‍ കരാട്ടെ സെമിനാറില്‍ പങ്കെടുക്കാന്‍ ഷിഹാന്‍ മുഹമ്മദ്ഫായിസ് അമേരിക്കയിലേക്ക് പുറപ്പെടുന്നു. ഈമാസം 29 നു അബുദാബിയില്‍ നിന്നും ഖത്തര്‍ വഴി അമേരിക്കയിലെ വിര്‍ജിനയിലേക്ക് യാത്ര തിരിക്കുന്ന മുഹമ്മദ് ഫായിസ് ആഗസ്ത് 1 മുതല്‍ 4 വരെ നീണ്ടു നില്‍ക്കുന്ന ഇന്റര്‍നാഷനല്‍ സെമിനാറില്‍ അതിഥിയായും സെമിനാറില്‍ സെഷനുകള്‍ അവതരിപ്പിച്ചും യു എ ഇ യെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ഏഷ്യാ ഭൂഖണ്ഡത്തില്‍ നിന്നും യുഎഇയും ജപ്പാനും മാത്രമാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. യുഎഇ യെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ഷിഹാന്‍ മുഹമ്മദ് ഫായിസിനാണ് ക്ഷണം ലഭിച്ചത്. ഇത് നാലാം തവണയാണ് ഫായിസ് ഇന്റര്‍ നാഷണല്‍ സെമിനാറില്‍ പങ്കെടുക്കുന്നത് എങ്കിലും അമേരിക്കയില്‍ ആദ്യമായിട്ടാണ് ഒരു മലയാളി ഇത്തരത്തില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നത്.

കണ്ണൂര്‍ കണ്ണപ്പുരം സ്വദേശി ശിഹാന്‍ മുഹമ്മദ് ഫായിസ് ഇന്റര്‍ നാഷനല്‍ കിബുക്കന്‍ അസോസിയേഷന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഇന്റര്‍നാഷണല്‍ കരാട്ടെ സെമിനാറിന് പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെടുന്നത്. യു എ ഇ കണ്‍ട്രി റപ്രസെന്റെറ്റ്‌റീവും ടി എം എ ഫൗണ്ടറും ചീഫ് എക്സൈമിനറുമായ മുഹമ്മദ് ഫായിസ് ഇതിനു മുമ്പ് മൂന്ന് തവണ ജപ്പാനില്‍ ഇന്റര്‍ നാഷനല്‍ സെമിനാറിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട് . കരാട്ടെയോടുള്ള അഭിനിവേഷവും സമര്‍പ്പണവും ആഴത്തിലുള്ള അറിവും കഴിവും കണക്കിലെടുത്ത് ജപ്പാനിലെ ഒക്കിനാവ ഹെഡ്‌കോട്ടേഴ്‌സ് 2019 ല്‍ മുഹമ്മദ് ഫായിസിന് ഷിഹാന്‍ പദവി നല്‍കി ആദരിച്ചു.

കരാട്ടെ ജീവിത സപര്യയാക്കിയ മുഹമ്മദ് ഫായിസിന് യു എ ഇ യിലും ഇന്ത്യയിലെ വിവിധ സ്ഥാനങ്ങളിലും നൂറുക്കണക്കിനു ശിഷ്യഗണങ്ങളുണ്ട്. അമേരിക്കയിലെ കിബുക്കന്‍ അസോസിയേഷന്റെ സെമിനാര്‍ കഴിഞ്ഞ് ഓഗസ്റ്റ് 9 നു തിരിച്ചെത്തുന്ന ഫായിസ് ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ തിരക്കിലേക്ക് നീങ്ങുകായാണ് 27 വര്‍ഷമായി യു എ ഇ യില്‍ പ്രവാസിയായ ഫായിസ് അബുദാബിയില്‍ ആണ് താമസം. ഷഫീന മുഹമ്മദ് ഫായിസാണ് ഭാര്യ. മക്കള്‍ മുഹമ്മദ് ഫഹീം ഫായിസ്, ആയിഷ ഫായിസ്, ഫാരിഹ ഫായിസ്.

 

Latest