PLASTIC
ഇന്റർനാഷനൽ മെഷിനറി എക്‌സിബിഷൻ ഡിസംബറിൽ
അടുത്ത മാസം മുതൽ മൂന്ന് മുതൽ അഞ്ച് വരെ അങ്കമാലി അഡ്‌ലക്‌സ് എക്‌സിബിഷൻ സെന്ററിൽ നടക്കും
കൊച്ചി | കേരള പ്ലാസ്റ്റിക് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കർണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അസ്സോസിയേഷനുകളുടെയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിമർ ടെക്‌നോളജിയുടെയും സഹകരണത്തോടെ ഐപ്ലക്‌സ് എന്ന പേരിൽ ഇന്റർ നാഷനൽ മെഷിനറി എക്‌സിബിഷൻ അടുത്ത മാസം മുതൽ മൂന്ന് മുതൽ അഞ്ച് വരെ അങ്കമാലി അഡ്‌ലക്‌സ് എക്‌സിബിഷൻ സെന്ററിൽ നടക്കും.
അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പ്രധാനപ്പെട്ട യന്ത്ര നിർമാതാക്കളും അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ചിരിക്കുന്ന ഉപകരണങ്ങളുടെ തത്സമയ പ്രവർത്തനങ്ങൾ പ്രദർശനത്തിലുണ്ടാവും. കൂടാതെ അനുബന്ധ ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടാകും.
സിപെറ്റിന്റെ ടെക്‌നിക്കൽ ടീം പോളിമർ വ്യവസായികൾക്ക് ആവശ്യമായ നൂതന സങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനൊപ്പം സംശയ ദൂരികരണവും നടത്തും. കൂടാതെ കേരള പ്ലാസ്റ്റിക് റീസൈക്കിളേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ചെറുകിട പോളിമർ വ്യവസായികളെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് കൺവീനർ മാത്യു പി ജെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.