Connect with us

Organisation

അന്താരാഷ്ട്ര മീലാദ് സമ്മേളനം: മക്കയിൽ പ്രചാരണങ്ങൾക്ക് തുടക്കം

ഒക്ടോബർ ഒന്ന് വൈകുന്നേരം 4 മുതൽ രാത്രി 10 വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സമസ്‌ത നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും.

Published

|

Last Updated

മക്ക | ഒക്ടോബർ ഒന്നിന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണങ്ങൾക്ക് തുടക്കമായി. മക്കയിൽ നടന്ന സമ്മേളന പോസ്റ്റർ പ്രകാശനത്തിൽ മർകസ് സീനിയർ മുദർരിസും സ്വാഗതസംഘം ഉപദേശക സമിതി അംഗവുമായ വിപിഎം ഫൈസി വില്യാപ്പള്ളി പ്രചാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ മർകസ് ഗ്ലോബൽ കൗൺസിലിന്റെയും അലുംനി സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിവിധ രാഷ്ട്രങ്ങളിലും യൂണിവേഴ്‌സിറ്റികളിലും മീലാദ് സമ്മേളന വിളംബരവും അനുബന്ധ പരിപാടികളും നടക്കും.

ഒക്ടോബർ ഒന്ന് വൈകുന്നേരം 4 മുതൽ രാത്രി 10 വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സമസ്‌ത നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും. ആഗോള പ്രശസ്ത പ്രവാചക പ്രകീര്‍ത്തന സംഘങ്ങളുടെ കാവ്യാലാപനങ്ങളും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി സുൽത്വാനുൽ ഉലമയുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണീയത. മുഹമ്മദ് നബി(സ്വ)യെ കൂടുതൽ അറിയാനും ബഹുസ്വര സമൂഹത്തിലെ തിരുനബി മാതൃകകൾ ഉൾകൊള്ളാനും സാധിക്കുന്ന വേദിയാകും സമ്മേളനം.

മർകസ് മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ ഹനീഫ് അമാനി, ജനറൽ സെക്രട്ടറി ഇസ്ഹാഖ് ഖാദിസിയ്യ, ഫൈനാൻസ് സെക്രട്ടറി റഷീദ് വേങ്ങര, പി ആർ സെക്രട്ടറി ജമാൽ കക്കാട്, വിപി മുഹമ്മദ് സഖാഫി വില്യാപ്പള്ളി ചടങ്ങിൽ സംബന്ധിച്ചു.