Connect with us

Kerala

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പോസ്റ്റര്‍ പ്രകാശനം ചെയ്തു

സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും പങ്കെടുക്കും

Published

|

Last Updated

കോഴിക്കോട് |  സെപ്റ്റംബര്‍ 25 ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബരങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സുന്നി പ്രാസ്ഥാനിക നേതാക്കളുടെ സാന്നിധ്യത്തില്‍ മര്‍കസില്‍ നടന്ന ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രകാശനത്തിന് നേതൃത്വം നല്‍കി. ‘തിരുനബി(സ്വ) ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തും മര്‍കസും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും പങ്കെടുക്കും.

പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് കൂടുതല്‍ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീര്‍ത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും. സമ്മേളനത്തിന് മുന്നോടിയായി വിവിധ അനുബന്ധ പരിപാടികളും നടക്കും.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, സി പി ഉബൈദുല്ല സഖാഫി, സുലൈമാന്‍ കരുവള്ളൂര്‍ സംബന്ധിച്ചു.

 

Latest