Kozhikode
അന്താരാഷ്ട്ര മീലാദ് സമ്മേളനം; പോസ്റ്റർ പ്രകാശനം ചെയ്തു
വിവിധ രാജ്യങ്ങളിലെ ഗ്രാൻഡ് മുഫ്‌തിമാരും പണ്ഡിതരും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
കോഴിക്കോട് | ഒക്ടോബർ ഒന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. മർകസിൽ നടന്ന ചടങ്ങിൽ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ, ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട്, പി.സി അബ്ദുല്ല ഫൈസി, കെ.എം മുഹമ്മദ് കാസിം കോയ, സൈനുൽ ആബിദീൻ തങ്ങൾ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, സി.പി ഉബൈദുള്ള സഖാഫി, വി.എം റഷീദ് സഖാഫി, ലത്വീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുഷ സഖാഫി പ്രകാശനത്തിന് നേത്യത്വം നൽകി.
മർകസു സഖാഫത്തി സുന്നിയ്യയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം നടക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനും മുഹമ്മദ് നബി(സ്വ)യെ കുറിച്ച് കൂടുതൽ അറിയാനുമുള്ള വേദിയാകും സമ്മേളനം. വിവിധ രാജ്യങ്ങളിലെ ഗ്രാൻഡ് മുഫ്‌തിമാരും പണ്ഡിതരും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. വിദേശത്ത് നിന്നുള്ള പ്രവാചക പ്രകീർത്തന സംഘങ്ങളും ഗായകരും മാറ്റേകും.