Connect with us

israel- hamas conflict

ഇസ്‌റാഈല്‍- ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നീക്കം സജീവം

തുര്‍ക്കി, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തി. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് റഷ്യയും ആവശ്യപ്പെട്ടു.

Published

|

Last Updated

ജനീവ | മൂന്ന് ദിവസം കൊണ്ട് ആയിരങ്ങള്‍ കൊല്ലപ്പെട്ട ഇസ്‌റാഈല്‍- ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ വിവിധ രാജ്യങ്ങളുടെ നീക്കം സജീവം. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തി. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് റഷ്യയും ആവശ്യപ്പെട്ടു.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ തുര്‍ക്കിയുടെ നിരന്തര ഇടപെടല്‍ അനിവാര്യമാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദനുമായി ബ്ലിങ്കന്‍ ആശയവിനിമയം നടത്തി. ഹമാസിന്റെ ആക്രമണം നിര്‍ത്തുക, ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക എന്നതിനാലാണ് അമേരിക്കയുടെ ശ്രദ്ധയെന്നും ബ്ലിങ്കന്‍ പറഞ്ഞു.

സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരനുമായും യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായും ബ്ലിങ്കന്‍ ആശയവിനിമയം നടത്തി. ഇസ്‌റാഈലിന്റെ സ്വയം പ്രതിരോധ അവകാശമാണ് അമേരിക്ക ഊന്നുന്നത്. പോരാട്ടം എത്രയും വേഗം അവസാനിപ്പിക്കണമെന്നും പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന അര്‍ഥവത്തായ ചര്‍ച്ചയിലേക്ക് കടക്കണമെന്നും യു എന്നിലെ റഷ്യന്‍ അംബാസഡര്‍ വസ്സിലി നെബെന്‍ഷ്യ പറഞ്ഞു. യു എന്‍ രക്ഷാ സമിതിക്കുള്ള സന്ദേശത്തിലാണ് റഷ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Latest