Connect with us

organisation

അന്താരാഷ്ട്ര പീസ് കോണ്‍ഫറന്‍സിന് അബൂദബിയില്‍ തുടക്കമായി; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പ്രബന്ധമവതരിപ്പിക്കും

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ചൊവ്വാഴ്ച സമാപിക്കും

Published

|

Last Updated

അബൂദബി | അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ പ്രൊമോട്ടിങ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റീസ് സംഘടിപ്പിക്കുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന് അബുദബിയിലെ സെന്റ് റെജിസ് ഹോട്ടലില്‍ തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പരസ്പര സഹവര്‍ത്തിത്വത്തിലൂടെ ഒരുമയിലേക്ക് എന്ന പ്രമേയത്തില്‍ പ്രബന്ധമവതരിപ്പിക്കും.

യു എ ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു എ ഇ ഫത്വവ കൗണ്‍സില്‍ മേധാവി ശൈഖ് അബ്ദുള്ള ബിന്‍ ബയ്യ എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം വഹിക്കുന്നത്. ഡിസംബര്‍ 7 ചൊവ്വാഴ്ച സമാപന ദിവസം നടക്കുന്ന ആദ്യ സെഷനില്‍ ‘ആഗോള പൗരത്വം, കെട്ടിപ്പടുക്കാനുള്ള അടിത്തറ’ എന്ന വിഷയത്തില്‍ കാന്തപുരം സംസാരിക്കും. വിവിധ അന്താരാഷ്ട്ര സമുദായങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഡോ. സഈദ് ഇബ്രാഹിം ശൈബി, ബഹ്റൈന്‍ സുന്നി വഖഫ് ഡയറക്ടര്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി, പാകിസ്ഥാന്‍ മത കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. നൂറുല്‍ ഹഖ് അല്‍ ഖാദിരി തുടങ്ങി വിവിധ രാഷ്ട്രങ്ങളിലെ ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ദുബൈ എക്‌സ്‌പോയില്‍ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്റെ സാനിധ്യത്തില്‍ പ്രത്യേക സംഗമവും നടന്നു.

Latest