Connect with us

Kozhikode

അന്താരാഷ്ട്ര യുനാനി ദിനം; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് (കെ യു എച്ച് എസ്) അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് അവസരം.

Published

|

Last Updated

നോളജ് സിറ്റി | അന്താരാഷ്ട്ര യൂനാനി ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് (കെ യു എച്ച് എസ്) അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 2,500 വാക്കുകളില്‍ കവിയാത്ത ഇംഗ്ലീഷ് പ്രബന്ധങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ഫെബ്രുവരി ആറിനുള്ളില്‍ സമര്‍പ്പിക്കണം.

ENHANCING HUMAN WELL-BEING: THE SIGNIFICANCE OF A HOLISTIC APPROACH IN THE MODERN ERA OF MEDICINE എന്നതാണ് വിഷയം. വിജയികള്‍ക്ക് ക്രമപ്രകാരം 5,000, 3,000, 1,000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.

50 രൂപയാണ് രജിസ്േ്രടഷന്‍ ഫീസ്. രചനകള്‍ studentsunionmumch@gmail.com എന്ന മെയില്‍ അഡ്രസ്സിലേക്കാണ് അയക്കേണ്ടത്. വിശദ വിവരങ്ങള്‍ക്കായി 8197194408 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

 

Latest