turkey election
തുര്‍ക്കിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് സാധ്യത
വിജയത്തിന് ആവശ്യമായ 50 ശതമാനം വോട്ട് ഇരുവര്‍ക്കും നേടാനായിട്ടില്ല.
അങ്കാറ | തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും എതിരാളിയും പ്രതിപക്ഷ നേതാവുമായ കമാല്‍ കിലിച്ദാരോഗ്ലുവും തമ്മിലാണ് ശക്തമായ പോരാട്ടം. വിജയത്തിന് ആവശ്യമായ 50 ശതമാനം വോട്ട് ഇരുവര്‍ക്കും നേടാനായിട്ടില്ല.
ഉര്‍ദുഗാന് 49.49 ശതമാനം വോട്ട് ലഭിച്ചെന്ന് തുര്‍ക്കി സുപ്രീം ഇലക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കമാലിന് 44.79 ശതമാനം വോട്ടാണ് ലഭിച്ചത്. ഇരുവരും 50 ശതമാനം വോട്ട് നേടാത്ത സാഹചര്യത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും.
രണ്ടാഴ്ചയുടെ ഇടവേളയിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ താന്‍ ജയിക്കുമെന്നാണ് കമാല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
---- facebook comment plugin here -----