International
ഗസ്സയില്‍ ഇന്റര്‍നെറ്റും ഫോണ്‍ നെറ്റ്വര്‍ക്കുകളും പൂര്‍ണമായി തകരാറിലായി; റിപ്പോര്‍ട്ട്
ഒരാഴ്ചയ്ക്കുള്ളില്‍ പ്രദേശത്ത് ഉപരോധം ഏര്‍പ്പെടുത്തുന്നത് രണ്ടാംവട്ടമാണ്.
ഗസ്സ സിറ്റി| ഗസ്സ മുനമ്പിലുടനീളം ബുധനാഴ്ച ഇന്റര്‍നെറ്റും ഫോണ്‍ നെറ്റ്വര്‍ക്കുകളും പൂര്‍ണമായി തകരാറിലായതായി ഫലസ്തീന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി. ഒരാഴ്ചയ്ക്കുള്ളില്‍ പ്രദേശത്ത് ഇത്തരം ഉപരോധം ഏര്‍പ്പെടുത്തുന്നത് രണ്ടാംവട്ടമാണെന്ന് അവര്‍ പ്രതികരിച്ചു.
ഗസ്സയില്‍ ആശയവിനിമയങ്ങളും ഇന്റര്‍നെറ്റ് സേവനങ്ങളും പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. അതില്‍ ഞങ്ങള്‍ ഖേദിക്കുന്നുവെന്ന് ഫലസ്തീന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി (പാല്‍ടെല്‍) എക്‌സില്‍ കുറിച്ചു. ഗസ്സ അതിന്റെ എക്കാലത്തെയും തീക്ഷ്ണമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും റദ്ദ്ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ഗ്ലോബല്‍ നെറ്റ്വര്‍ക്ക് മോണിറ്റര്‍ നെറ്റ്ബ്ലോക്കുകള്‍ സ്ഥിരീകരിച്ചു.
ഗസ്സ മുനമ്പില്‍ കൂട്ടക്കൊലകള്‍ നടത്താനാണ് ഇസ്‌റാഈല്‍ ഇത്തരം അടച്ചുപൂട്ടലിന് മുന്നിട്ടിറങ്ങുന്നതെന്നാണ് ഹമാസിന്റെ ആരോപണം. ഇസ്‌റാഈല്‍ നിരന്തര വ്യോമ, പീരങ്കി ബോംബാക്രമണത്തിലൂടെ ഫലസ്തീന്‍ ജനതയെ ഇല്ലാതാക്കുകയാണ്.