Connect with us

National

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം 21വരെ നീട്ടി

സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

ഇംഫാല്‍ |  കലാപം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബര്‍ 21 വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടിയിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍, ഉദ്യോഗസ്ഥരുടെ വസതികളിലേക്കുള്ള ആള്‍ക്കൂട്ട ആക്രമണം, പോലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഡിജിപി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. മണിപ്പൂരില്‍ നിലവിലുള്ള അക്രമങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആക്കം കൂട്ടുമെന്നും ഒക്ടോബര്‍ 21 ന് രാത്രി 7:45 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു

Latest