Connect with us

internet shutdown

ഇന്റര്‍നെറ്റ് വിച്ഛേദനം: അഞ്ചാം വര്‍ഷവും ഇന്ത്യ തന്നെ ലോകത്ത് മുന്നില്‍

ജമ്മു കശ്മീരിലാണ് കൂടുതല്‍; 49 തവണ.

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ വര്‍ഷം കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ലോകരാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇന്റര്‍നെറ്റ് വിച്ഛേദനത്തില്‍ ഇന്ത്യ മുന്നിലെത്തുന്നത്. ഇന്റര്‍നെറ്റ് അഡ്വേകസി വാച്ച്‌ഡോഗായ ആക്‌സസ്സ് നൗ റിപ്പോര്‍ട്ട് പ്രകാരമാണിത്.

കഴിഞ്ഞ വര്‍ഷം ലോകത്തുടനീളം 187 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടത്. ഇതില്‍ 84ഉം ഇന്ത്യയിലായിരുന്നു. അതില്‍ തന്നെ ജമ്മു കശ്മീരിലാണ് കൂടുതല്‍; 49 തവണ.

രാഷ്ട്രീയ അസ്ഥിരത, സംഘര്‍ഷം എന്നിവ കാരണമാണ് കശ്മീരില്‍ ഇത്ര കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 2022 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് ദിവസം നീളുന്ന ഇന്റര്‍നെറ്റ് വിച്ഛേദനവുമുണ്ടായി. യുക്രൈനാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

Latest