Kerala
അങ്കമാലിയില്‍ മയക്കുമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ബ്രൗണ്‍ ഷുഗറും കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു
കൊച്ചി | അങ്കമാലിയില്‍ മയക്കുമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി സമയൂ മണ്ഡല്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 22 ഗ്രാം ബ്രൗണ്‍ ഷുഗറും 10ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു.
അങ്കമാലി കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്.
---- facebook comment plugin here -----