Gyanvapi masjid
ഗ്യാന്‍വാപിയിലെ ഇടപെടല്‍; ഓര്‍മിപ്പിക്കുന്നത് ബാബരി മസ്ജിദിലേതിന് സമാനം- എം എ ബേബി
ഭരണഘടനാമൂല്ല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഭരണാധികാരികളുള്ള നാട്ടില്‍ അനീതിക്കെതിരെ ജനം ഇറങ്ങണം
വാരാണസി | ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യന്‍വാപി മസ്ജിദില്‍ ഇപ്പോള്‍ നടത്തുന്ന ഇടപടെലുകള്‍ ഓര്‍മപ്പെടുത്തുന്നത് പണ്ട് ബാബരി മസ്ജിദില്‍ നടന്ന വിഷയങ്ങളെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഒരു പക്ഷത്തിനുവേണ്ടി കോടതിയില്‍ പോയയാളുടെ വാക്ക് കേട്ട് പള്ളിയില്‍ വിശ്വാസികള്‍ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീല്‍ ചെയ്യാന്‍ നടത്തിയ കോടതി ഉത്തരവിനെയും അദ്ദേഹം വിമര്‍ശിച്ചു.
കോടതി നിര്‍ദേശപ്രകാരം നടന്ന പരിശോധന ഫലം വന്നിട്ടില്ല. ഇതിനാണ് മുമ്പാണ് ഇപ്പോഴത്തെ ഉത്തരവ്. അവിടെ ഒു ശിവലിംഗം കണ്ടു എന്നാണ് കോടതിയില്‍ പോയ ആളുടെ അിപ്രായം. അത് കിണറ്റിലെ ഫൗണ്ടന്‍ ആണെന്നാണ് പള്ളി നടത്തിപ്പുകാര്‍ പറയുന്നു. ഇപ്പോഴത്തെ നപടികള്‍ നമ്മുടെ മതനിരപേക്ഷരാഷ്ട്രഘടനക്ക് കടകവിരുദ്ധമാണ്. ആരാധനാലയനിയമത്തിന്റെ ലംഘനവുമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഉന്നതനീതിപീഠം ഇടപെടണം. നീതിപൂര്‍വ്വമായ ഒരു തീരുമാനം എടുക്കണം.
ഭരണഘടനാമൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്ത ഭരണാധികാരികള്‍ ഉള്ള നാട്ടില്‍ ഇത്തരം അനീതികള്‍ക്കും ആപല്‍ക്കരമായ വിധ്വംസകനീക്കങ്ങള്‍ക്കുമെതിരേ ജനങ്ങള്‍ തന്നെ മുന്നോട്ടിറങ്ങേണ്ടിയിരിക്കുന്നുവെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയില്‍ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ ശിവലിംഗം കണ്ടെത്തിതായി പറയുന്നത് ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടര്‍ ഫൗണ്ടന്‍ ആണിതെന്നുമുള്ള പ്രതികരണവുമായി മസ്ജിദ് കമ്മിറ്റി അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ശിവലിംഗം കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മസ്ജിദിന് സി ആര്‍ പി എഫ് സുരക്ഷ ഒരുക്കാന്‍ പറഞ്ഞ കോടതി ശിവലിംഗമാണെന്ന് പറയപ്പെടുന്നത് കണ്ടെത്തിയ മസ്ജിദിന്റെ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ ആളുകളെ നിസ്‌ക്കരിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.