Poem
അടുപ്പം
അടുത്തതെന്നാണെന്നോ,അറിഞ്ഞതെപ്പോഴാണെന്നോ,അടുത്തതെന്തിനാണെന്നോ ആരോടും പറഞ്ഞതുമില്ല,ആരും പറഞ്ഞതുമില്ല.
അളന്നെടുക്കുവാന്‍ കഴിയാത്ത വിധത്തില്‍ ആഴത്തിലാണ്,
ആഴ്ന്നിറങ്ങിയാലും
അകന്നേ പോകുന്നു
അരുതെന്ന്
ആരു പറഞ്ഞാലും
അകലേക്ക് തന്നെ.
അടുത്ത് നിന്നപ്പോഴും
അകത്ത് വെച്ച് കണ്ടപ്പോഴും
അടുത്തതെന്നാണെന്നോ,
അറിഞ്ഞതെപ്പോഴാണെന്നോ,
അടുത്തതെന്തിനാണെന്നോ
ആരോടും പറഞ്ഞതുമില്ല,
ആരും പറഞ്ഞതുമില്ല.
അടുത്തപ്പോഴാണ്
അറിഞ്ഞത്,
അടുക്കുവാന്‍ വൈകിയതെന്തിനെന്ന
തോന്നല്‍,
ആരും അടുത്തവരായി ഉണ്ടായിരുന്നില്ലെങ്കിലും,
അടുത്തപ്പോള്‍
അടര്‍ന്ന് വീഴാതെ
ആന്മഹര്‍ഷത്തോടെ
ആരുമറിയാതെ,
ആകാശത്തോളമുയരത്തിലേക്ക്…
---- facebook comment plugin here -----