Connect with us

National

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു, മൊഴികളുടെ ശബ്ദ രേഖകൾ നശിപ്പിക്കുന്നു; ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി മന്ത്രി അതിഷി

രണ്ട് വര്‍ഷമായി എ എ പി നേതാക്കളെ ഇ ഡി ഭീഷണിപ്പെടുത്തുകയാണെന്നും എന്നാൽ വ്യക്തമായ തെളിവുകള്‍ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ആം ആദ്മി നേതാക്കള്‍ക്കെതിരെ നടത്തുന്ന റെയ്ഡുകളില്‍ ഇ ഡി ക്കെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി എ എ പി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. കേസുകളില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും അവരുടെ മൊഴികളുടെ ശബ്ദ രേഖകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ ആരോപണം. എ എ പി യെ നിശബ്ദമാക്കുന്നതിന് നേതാക്കള്‍ക്കെതിരെ ഇ ഡി മനപ്പൂര്‍വം റെയ്ഡുകള്‍ നടത്തുകയാണെന്നും മന്ത്രി അതിഷി പറഞ്ഞു. മദ്യനയ അഴിമതിയില്‍ ആം ആദ്മി നേതാക്കള്‍ക്കെതിരെ ഇ ഡി നടത്തുന്ന റെയ്ഡുകള്‍ക്കെതിരെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

രണ്ട് വര്‍ഷമായി എ എ പി നേതാക്കളെ ഇ ഡി ഭീഷണിപ്പെടുത്തുകയാണ്. മദ്യനയ അഴിമതിയുടെ പേരില്‍ ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നു. ഒരാള്‍ക്ക് സമന്‍സ് ലഭിക്കുന്നു. ഒരാള്‍ അറസ്റ്റിലാകുന്നു. രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകള്‍ നടത്തിയിട്ടും ഒരു രൂപ പോലും ഇ ഡി ക്ക് തിരിച്ചുപിടിക്കാനായിട്ടില്ല. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനും ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല. കോടതിയും നിരന്തരമായി ഇ ഡി യോട് തെളിവുകള്‍ ചോദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കൂടാതെ കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകളും സി സി ടി വി ദൃശ്യങ്ങളും ഇ ഡി നശിപ്പിച്ചതായും മന്ത്രി അതിഷി ആരോപിച്ചു.

Latest