Connect with us

National

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റില്‍

കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപത് ആയി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ നാളെ പ്രത്യേക എന്‍ഡിപിഎസ് കോടതി പരിഗണിക്കും

Published

|

Last Updated

മുംബൈ| ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ്. ഗൊരേഗാവില്‍ നിന്നാണ് എന്‍സിബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപത് ആയി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ നാളെ പ്രത്യേക എന്‍ഡിപിഎസ് കോടതി പരിഗണിക്കും.

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നാണ് അറസ്റ്റിലായ പ്രതികളിലൊരാളായ അഞ്ജിത്ത് കുമാര്‍ എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇംതിയാസിന്റെ വീട്ടിലും ഓഫീസിലും എന്‍സിബി പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. പക്ഷെ ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നല്‍കിയാണ് എന്‍സിബി സംഘം മടങ്ങിയത്.