Connect with us

narcotic case

ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടി; വിവാദ സാക്ഷി കിരണ്‍ ഗോസാവി പിടിയില്‍

ഗോസാവിയും എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു

Published

|

Last Updated

മുംബൈ | ആര്യന്‍ ഖാനുള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി പിടിയില്‍. പൂനെ പോലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ആഡംബരക്കപ്പലില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തുമ്പോള്‍ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യന്‍ ഖാനോടൊപ്പം ഗോസാവിയെടുത്ത സെല്‍ഫി വൈറലായിരുന്നു. ഗോസാവിക്കെതിരെ പുനെയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വഞ്ചന കേസ് നിലവിലുണ്ടായിരുന്നു. ഈ കേസില്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെയാണ് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അതേസമയം, ഗോസാവിയും എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കേസിലെ മറ്റൊരു സാക്ഷിയും ഗോസാവിയുടെ അംഗരക്ഷകനുമായിരുന്ന പ്രഭാകര്‍ സെയില്‍ എന്നയാള്‍ രംഗത്തെത്തിയിരുന്നു.

ഈ കേസില്‍ വാങ്കഡെയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. സമീര്‍ വാങ്കഡെക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുറത്തുവന്നിരുന്നു. സമീര്‍ വാങ്കഡെക്കെതിരെയുള്ള കത്ത് എന്‍ സി പി നേതാവ് നവാബ് മാലിക് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. പേര് വെളിപ്പെടുത്താത്ത ഒരു എന്‍ സി ബി ഉദ്യോഗസ്ഥന്റേതാണ് കത്ത്.