National
ലഹരിക്കേസ്; ഷാരൂഖിന്റെ മാനേജര്‍ പൂജയ്ക്ക് പോലീസിന്റെ സമന്‍സ്
കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍.
മുംബൈ| ആഡംബര കപ്പലിലെ ലഹരിക്കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യത്തിന് പിന്നാലെ ഷാരൂഖ് ഖാന്റെ മാനേജന്‍ പൂജ ദദ്‌ലാനിക്ക് മുംബൈ പോലീസിന്റെ സമന്‍സ്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ വിജിലന്‍സ് സംഘവും പൂജക്ക് സമന്‍സ് അയച്ചേക്കുമെന്നാണ് വിവരം. കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. നാര്‍ക്കോട്ടിക്‌സ് കണ്‍േട്രാള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തോട് പൂജ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായാണ് വിവരം. ആര്യനെ ഈ മാസം ആദ്യം ബോംബെ ഹൈകോടതി ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനുശേഷമാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി തയാറെടുക്കുന്നത്.
ലോവര്‍ പാരലില്‍വെച്ച് കെ.പി ഗോസാവിയും സാം ഡിസൂസയുമായി പൂജ കൂടിക്കാഴ്ച നടത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് പൂജയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗോസാവിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച സാം ഡിസൂസ അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി ബോംെബ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാന്റെ മാനേജറില്‍ നിന്ന് 50 ലക്ഷം രൂപ ഗോസാവി കൈപ്പറ്റിയതായും പിന്നീട് തുക മടക്കി നല്‍കിയെന്നും ഡിസൂസ ഹരജിയില്‍ പറയുന്നു. കേസിലെ സാക്ഷികളായിരുന്നു ഗോസാവിയും ഡിസൂസയും.