Connect with us

Business

ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കുന്നു

ടിപ്സ്റ്റര്‍ അലസ്സാന്‍ഡ്രോ പലൂസിയാണ് ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പുറത്ത് വിട്ടത്.

Published

|

Last Updated

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇന്‍സ്റ്റാഗ്രാം. യുവാക്കളും കൗമാരക്കാരുമാണ് ഇന്‍സ്റ്റാഗ്രാം അധികവും ഉപയോഗിക്കുന്നത്. യൂസര്‍ ഫ്രണ്ട്‌ലി ഇന്റര്‍ഫേസും റീല്‍സ് പോലെയുള്ള ഫീച്ചറുകളുമാണ് ഇന്‍സ്റ്റാഗ്രാമിന്റെ ജനപ്രീതിയ്ക്ക് കാരണം. യൂസര്‍ ഏക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതായി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റും കൊണ്ട് വരുന്നതും ഇന്‍സ്റ്റാഗ്രാമിന്റെ സവിശേഷതയാണ്. ഇപ്പോള്‍ കമ്പനി വീണ്ടും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പുതിയ ഫീച്ചറുകളാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ട് വരുന്നത്. ടിപ്സ്റ്റര്‍ അലസ്സാന്‍ഡ്രോ പലൂസിയാണ് ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ ഫീച്ചറുകള്‍ ഉടന്‍ തന്നെ റോള്‍ ഔട്ട് ചെയ്യുമെന്നും പലൂസി പറഞ്ഞു.

1. കമ്പനി അതിന്റെ പ്ലാറ്റ്ഫോമിലേക്ക് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് ടാബ് ആണ് ഈ ലിസ്റ്റിലെ ആദ്യ ഫീച്ചര്‍. പ്ലാറ്റ്ഫോമിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് അവരുടെ പെയിഡ് ഫോളോവേഴ്‌സിന് എക്സ്‌ക്ലൂസീവ് കണ്ടന്റ് പ്രൊവൈഡ് ചെയ്യാന്‍ വേണ്ടിയാണ് ഈ ടാബ്. ഇത് വഴി വരുമാനം കൂട്ടാനും കണ്ടന്റ് ക്രിയേറ്റേഴ്‌സിന് സാധിക്കും. സാധാരണ ഉപയോക്താക്കള്‍ക്ക് ഈ കണ്ടന്റിലേക്ക് ആക്‌സസ് ലഭിക്കില്ല. അവര്‍ക്ക് ക്രിയേറ്റേഴ്‌സിന്റെ എക്‌സ്‌ക്ലൂസീവ് കണ്ടന്റ് ആസ്വദിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും.

2. ഇമേജ് റിപ്ലൈസ് ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാമിന്റെ മറ്റൊരു ഫീച്ചര്‍. സ്റ്റോറികള്‍ക്ക് മറുപടി നല്‍കാന്‍ ചിത്രങ്ങള്‍ യൂസ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. നിലവില്‍ ഇമേജ് റിപ്ലൈകള്‍ക്കുള്ള ഓപ്ഷന്‍ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമല്ല. ഇമേജ് റിപ്ലൈസ് ഫീച്ചര്‍ ഉടന്‍ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

3. വോയ്‌സ് നോട്ട് ഫീച്ചര്‍ ആണ് ഇന്‍സ്റ്റാഗ്രാമിലെ മറ്റൊരു സവിശേഷത. ഇതൊരു റിപ്ലൈ ഫീച്ചര്‍ ആണ്. ഇമേജുകള്‍ക്ക് പകരം ശബ്ദം ഉപയോഗിച്ച് മറുപടി നല്‍കാമെന്നതാണ് വോയ്‌സ് നോട്ട് ഫീച്ചറിന്റെ പ്രത്യേകത. സ്റ്റോറികള്‍ കാണുമ്പോള്‍ ടൈപ്പിങ് ബാറില്‍ ഒരു വോയ്‌സ് നോട്ട് ഐക്കണ്‍ കാണാന്‍ കഴിയും. മെസേജ് ടൈപ്പ് ചെയ്യുന്നതിന് പകരം ശബ്ദം ഉപയോഗിച്ച് റിപ്ലൈ ചെയ്യാന്‍ വോയ്‌സ് നോട്ട് ഫീച്ചര്‍ സഹായിക്കുന്നു.

4. ക്യുആര്‍ കോഡ് ഉപയോഗിച്ച് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറും ഇന്‍സ്റ്റാഗ്രാം തയ്യാറാക്കുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതിന് പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ തന്നെ ഒന്നില്‍ കൂടുതല്‍ ഓപ്ഷനുകളുണ്ട്. ക്യുആര്‍ കോഡ് ഓപ്ഷന്‍ ലഭ്യമാക്കുന്നത് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോഴുള്ള പ്രോസസ് വീണ്ടും ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഈ ഫീച്ചറിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല.

5. ഇന്‍സ്റ്റാഗ്രാമില്‍ ഉടന്‍ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളില്‍ ഒന്നാണ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍. സ്റ്റോറികള്‍ക്ക് റിപ്ലൈ നല്‍കുന്നതിലേക്ക് ഡിസപ്പിയറിങ് ഫീച്ചര്‍ കൊണ്ട് വരികയാണ് ഇന്‍സ്റ്റാഗ്രാം. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രതികരണങ്ങള്‍ വാനിഷ് മോഡിലുള്ള ചാറ്റുകളിലെ സ്റ്റോറികളിലേക്ക് അയക്കാന്‍ കഴിയും. നിങ്ങളുടെ പ്രതികരണം സ്വീകര്‍ത്താവ് കണ്ട് കഴിഞ്ഞാല്‍ ഉടന്‍ അത് അപ്രത്യക്ഷമാകുകയും ചെയ്യും.